ബാല്യകാലസഖി:- വൈക്കം മുഹമ്മദ് ബഷീർ

ബാല്യകാല സഖി

ഇല്ല … പ്രാജ്ഞത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ട്. കാറ്റു വീശുന്നു. ഉള്ളിൽ നിന്നും രോമകൂപങ്ങൾ വഴി പൊന്തിയ ആവിയിൽ മജീദ് കുളിച്ചുപോയി എന്നു മാത്രം. എല്ലാം അനാഥമായി. ജീവിതത്തിന് അർത്ഥമില്ലതായിപ്പോയോ? പ്രപഞ്ചങ്ങളുടെ കരുണാമയനായ സ്രഷ്ടാവേ!

പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റിലെ എനിക്ക് പ്രിയപ്പെട്ട കുറച്ചു വചനങ്ങൾ

പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റിലെ എനിക്ക് പ്രിയപ്പെട്ട കുറച്ചു വചനങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയൊരു സത്യമെന്താണെന്നോ? ഒരാൾ ആരോ, എന്തോ ആകട്ടെ എന്തെങ്കിലുമൊന്ന് പൂർണ്ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ അതു നടക്കാത്തെ വരില്ല കാരണം സ്വന്തം വിധിയാണ് മനസ്സിൽ ആ മോഹത്തിന്റെ വിത്തുപാകുന്നത് അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദേശ്യം. അവനവന്റെ ആനന്ദമാണ് മറ്റുള്ളവർ പറയുന്ന ആനന്ദമല്ല അന്വേഷിക്കേണ്ടത്. സഫലമാക്കാൻ തക്കവണ്ണമുള്ള സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അർത്ഥപൂർണ്ണമാകൂ. മനുഷ്യന് അവനവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയിൽ […]