ബാല്യകാലസഖി:- വൈക്കം മുഹമ്മദ് ബഷീർ

ബാല്യകാല സഖി

എന്റെ പൊന്നുമകനേ, സുഹ്റാ ഉണ്ടായിരുന്നപ്പോൾ എനിക്കൊരാശ്വാസമായിരുന്നു. ഇവിടത്തെ വിഷമങ്ങളൊന്നും അറിയിച്ചു നിന്നെ വ്യസനിപ്പിക്കരുതെന്ന് സുഹ്റാ പറഞ്ഞു. അതാണ് ഇതുവരെ കത്തയക്കാതിരുന്നത്. രണ്ടു മാസമായിട്ടു സുഖക്കേടായി സുഹ്‌റാ കിടപ്പിലായിരുന്നു. ചികിത്സിക്കാൻ ആരും ഉണ്ടായിരുന്നില്ല. മരിക്കുന്നതിനു മുമ്പു നിന്റെ പേരു പറഞ്ഞു. നീ വന്നോ വന്നോ എന്നു പല തവണ ചോദിച്ചു.

എല്ലാം അല്ലാഹുവിൻറെ വിധി

മജീദ് കുറേ സമയം തരിച്ചിരുന്നു

എല്ലാം നിശബ്ദമായതുപോലെ
പ്രപഞ്ചം ശൂന്യം

ഇല്ല … പ്രാജ്ഞത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഗരം ഇരമ്പുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ട്. കാറ്റു വീശുന്നു. ഉള്ളിൽ നിന്നും രോമകൂപങ്ങൾ വഴി പൊന്തിയ ആവിയിൽ മജീദ് കുളിച്ചുപോയി എന്നു മാത്രം. എല്ലാം അനാഥമായി. ജീവിതത്തിന് അർത്ഥമില്ലതായിപ്പോയോ? പ്രപഞ്ചങ്ങളുടെ കരുണാമയനായ സ്രഷ്ടാവേ!

മജീദ് വീണ്ടും പാത്രങ്ങൾ ശ്രദ്ധയോടെ അടുക്കിത്തുടങ്ങി. മാതാപിതാക്കളും സഹോദരികളും എവിടെപ്പോകും? ആരു സഹായിക്കും ? അല്ലാഹുവേ! കാരുണ്ണ്യത്തിന്റെ കൈ നീളുമോ?

സുഹ്റാ !

ഓർമകൾ … വാക്കുകൾ … പ്രവർത്തികൾ… മുഖഭാവങ്ങൾ… ചിത്രങ്ങൾ. മനസ്സിലൂടെ എന്തെല്ലാമാണു പാഞ്ഞുവരുന്നത്! മരിക്കുന്നതിനു മുമ്പ് മജീദ് വന്നോ വന്നോ എന്നു ചോദിച്ചു.

ഓർമ്മകൾ.

ഒടുവിലത്തെ ഓര്മ

അന്ന് … മജീദ് യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. സുഹ്റാ എന്തോ പറയുവാൻ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ് ബസ്സിന്റെ ഹോൺ തുരുതുരാ ശബ്‌ദിച്ചു … ഉമ്മാ കയറിവന്നു … മജീദ് മുറ്റത്തെയ്ക്കിറങ്ങി പുന്തേട്ടത്തിലൂടെ പടിയിറങ്ങി … ഒന്നു തിരിഞ്ഞു നോക്കി

പടിഞ്ഞാറേ ചക്രവാളത്തിൽ തങ്ക മേഘങ്ങൾ, ഇളം മഞ്ഞവെയിലിൽ മുങ്ങിയ വ്യക്ഷങ്ങളും വീടും മുറ്റവും പൂന്തോട്ടവും

സഹോദരികൾ രണ്ടും മുഖം വെളിയിലേക്കു കാണിച്ചു കൊണ്ട് വാതിൽ മറവിൽ. ബാപ്പ ഭിത്തി ചാരി വരാന്തയിൽ ഉമ്മ മുറ്റത്ത്

നിറഞ്ഞ നയനങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട് പൂന്തോട്ടത്തിൽ – സുഹറ

പറയാൻ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം

എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റാ പറയാൻ തുടങ്ങിയത് ?

വൈക്കം മുഹമ്മദ് ബഷീർ


1908 ജനുവരി 19 ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു. കായി അബ്ദു റഹ്മാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്തമകൻ. തലയോലപ്പറമ്പിലുള്ള മലയാളം സ് കൂളിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലും പറിച്ചു. ഫിഫ്ത്ഫോമിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടി.

കാൽനടയായി എറണാകുളത്തു ചെന്ന് കളളവണ്ടി കയറി കോഴിക്കോട്ടെത്തി. അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഉപ്പുസത്യഗ്രഹത്തിൽ പങ്കുകൊണ്ടു. അതിന്റെ പേരിൽ മർദ്ദനത്തിനിരയാക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജയിലുകളിൽ തടവിൽ കിടന്നിട്ടുണ്ട്. ഭഗത്സിങ്, രാജഗുരു, ശുകദേവ്-മോഡൽ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയും സംഘടനയുടെ മുഖപത്രമായി “ഉജ്ജീവനം’ എന്നൊരു വാരിക നടത്തുകയും ചെയ്തു. പിന്നീട് വാരിക കണ്ടുകെട്ടി.

ഉജ്ജീവനം, പ്രകാശം മുതലായ വാരികകളിൽ “തീപ്പൊരി ലേഖനങ്ങൾ എഴുതിയിരുന്നു. അന്ന് പ്രഭ’ എന്ന തൂലികാനാമമാണ് സ്വീകരിച്ചത്. പത്തു വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. പിന്നീട് ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ഊരുചുറ്റി. ഈ കാലത്ത് ചെയ്യാത്ത ജോലികളൊന്നുമില്ല. അഞ്ചാറു കൊല്ലം ഹിമാലയസാനുക്കളിലും ഗംഗാതീരങ്ങളിലും ഹിന്ദു സന്ന്യാസിയായും സൂഫിയായും കഴിച്ചുകൂട്ടി.


ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്
എന്നീ കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയും നാഷണൽ ബുക്ട് ഇന്ത്യയുമാണ് പ്രസാധകർ. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന് ഇവ ഡോ. റൊനാൾഡ് ആഷർ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് കോട്ടണ്ടിലെ എഡിൻബറോ യൂനിവേഴ്സിറ്റി ഒറ്റപുസ്തക മായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പരിഭാഷ വന്നിട്ടുണ്ട്. മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികളും, പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയൻറ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.


കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും രാഷ്ട്രീയത്തിനുമായി നാല് താമപ്രതങ്ങൾ. പൊന്നാടകളും മെഡലുകളും പ്രശംസാപത്രങ്ങളും വേറെ. സ്വാതന്ത്ര്യസമരസേനാനിക്കുള്ള കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും രാഷ്ട്രീയ പെൻഷൻ ലഭിച്ചിരുന്നു. ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു (1982). കലിക്കറ്റ് യൂനിവേഴ്സിറ്റി ഡോക്ടർ ഒഫ്
ലെറ്റേഴ്സ് ബിരുദം നൽകി ബഹുമാനിച്ചു (1987). സംസ്കാരദീപം
അവാർഡ്(1987), പ്രേംനസീർ അവാർഡ് (1992), ലളിതാംബിക അന്തർജനം സാഹിത്യ അവാർഡ് (1992). മുട്ടത്തുവർക്കി അവാർഡ് പാത്തുമ്മായുടെ ആടിന്
ലഭിച്ചു(1993). വള്ളത്തോൾ അവാർഡ് (1993), ജിദ്ദ “അരങ്ങ്’ അവാർഡ് (1994).


ഭാര്യ: ഫാബി ബഷീർ. മക്കൾ: ഷാഹിന, അനീസ്.
1994 ജൂലൈ 5-ന് നിര്യാതനായി.

Leave a Reply

Related Posts

Ameer. M.A

Full Stack Developer

I am a Full Stack web developer, Progressive Web Apps (PWA) Developer, Hybrid mobile app developer, and ERP consultant from Kerala, India.

Ameer. M.A

Explore