അജയന്‍ വേണുഗോപാല്‍ -സ്പന്ദനങ്ങള്‍

എങ്ങനെ ചൊല്ലി പഠിക്കും ഞാന്‍ സഖീ ഇനി നീ എണ്റ്റെയല്ലെന്ന്‌ എങ്ങനെ ചൊല്ലും ഈ പോയ ദിനങ്ങള്‍ ഇനി തിരികെ വരില്‍കയില്ലെന്ന്‌ എങ്ങനെ ചൊല്ലും ഞാന്‍ കണ്ട കിനാവെല്ലാം വെറും നിറക്കൂട്ടുകളെന്ന്‌ ഈ മൌനമുണര്‍ത്തുന്നു മനസ്സില്‍ വീണ്ടും ഒരു താളവട്ടം സ്മ്ര്‍തികള്‍ നിന്നോര്‍മ്മ വിതറുന്നു മനസ്സില്‍ വീണ്ടും ഒരു കോടി വര്‍ണ്ണവിഭ്രമങ്ങള്‍ നിന്നില്‍ നിന്നകലാന്‍ ഞാന്‍ തേടുന്ന വഴികള്‍ വീണ്ടും നിന്നിലെത്തുന്നു. ഈ മഴതോരാത്ത വഴിയില്‍ വെറുതെ നിന്നെ കാക്കുന്ന ഞാനും എണ്റ്റെ സ്വപ്നമെരിയുന്ന ചിതയില്‍ എല്ലാം […]

ആല്‍ഫ്രഡ്‌ ഹിച്കോക്ക്‌

എനിക്കുമുമ്പ്‌ നീ മരിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്നേഹിക്കുന്ന ഒരോ വ്യക്തിയും എനിക്കുമുമ്പേ നശിക്കണം. എങ്കില്‍ മാത്രമേ എല്ലാം നഷ്ടങ്ങളും എണ്റ്റേതാകൂ. (ആല്‍ഫ്രഡ്‌ ഹിച്കോക്ക്‌)

O.N.V

ഒന്നും പറയാതെ പോയി നീയെങ്കിലും ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും ഇത്തിരി നേരമെന്നാകിലും നീ എണ്റ്റെ സ്വപ്നങ്ങളില്‍ വന്നു പോവതിനു എങ്ങുനിന്നു ഒരു കുഞ്ഞരിപ്രാവായി വന്നെന്‍ സുഖമാരായും കൊഞ്ചലില്‍ നൊന്തെരിയുന്നൊരെന്‍ മണ്‍ചിരിതന്‍പ്രാണ തന്തുവില്‍ സ്നേഹം ചൊരിവതിനും നന്ദി പ്രിയസഖി, നന്ദി…………… എനിക്കു നീ തന്നതിനെല്ലാം തരാത്തതിനും (ഒ.എന്‍. വി)

രേണുക, മുരുകന്‍ കാട്ടാക്കട

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തുനല്‍കണം ഓര്‍മ്മിക്കണമെന്ന വാക്കുമാത്രം എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടമെന്ന വാക്കുമാത്രം നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി നാം കടംകൊള്ളുന്നതിത്രമാത്രം…… കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണ്ണങ്ങള്‍വറ്റുന്ന കണ്ണുമായി നിറയുന്നു നീ എന്നില്‍ നിണ്റ്റെ കണ്‍മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ ദുരിത മോഹങ്ങള്‍ക്ക്‌ മുകളില്‍ നിന്നൊറ്റക്ക്‌ ചിതറി വീഴുന്നതില്‍ മുന്‍പല്‍പമാത്രയില്‍ ക്ഷണികമായെങ്കിലും നാം കണ്ട കനവിണ്റ്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ (രേണുക, മുരുകന്‍ കാട്ടാക്കട)

My Favorite Verse By Balachandran Chullikkad

ഓര്‍മ്മതന്‍ ക്രൂരമാം സൌഹ്ര്‍ദം ശ്വാസനാളം കീറുമന്ദവേഗങ്ങളില്‍ കുമ്പസാരത്തിണ്റ്റെ ബോധക്ഷയങ്ങളില്‍ നിണ്റ്റെ നക്ഷത്രമുദിക്കുന്നു പിന്നെയും നിനക്കറിയില്ലെണ്റ്റെ ജാതകം ആത്മഹത്യക്കും കൊലക്കുമിടയിലു ടാര്‍ത്തനാദം പോലെ പായുന്നജീവിതം (മാപ്പുസാക്ഷി) കടലുകള്‍ക്ക്‌ തീരങ്ങളെ നഷ്ടപ്പെടുന്ന കരച്ചിലുകള്‍ക്ക്‌ കടല്‍പക്ഷികളെ നഷ്ടപ്പെടുന്ന ഈ നിമിഷത്തില്‍ …………… ദുക്ഷ്ഖത്തിണ്റ്റെ ചക്രവര്‍ത്തിയായി ഞാന്‍ എണ്റ്റെ ജീവിതം വീണ്ടെടുക്കുന്നു ഹാ!!!!!!!!!!!!!!! അവിശ്വസിക്കപ്പെട്ട സ്നേഹം പോലെ അതെത്ര അനാഥം (പോസ്റ്റ്മോര്‍ട്ടം) നില്‍ക്കട്ടെ ഞാനീ അയോദ്ധ്യാനഗരത്തിണ്റ്റെ നിദ്രയും സ്വപ്നവുമില്ലാത്ത രാത്രിയില്‍ നാളത്തെ സൂര്യനുമുമ്പെ കൊലക്കത്തി പാളേണ്ട മാടിണ്റ്റെ ആതനാരാത്രിയില്‍ (ഒരു പ്രണയഗീതം) പോകൂ […]