ഓര്‍മ്മതന്‍ ക്രൂരമാം സൌഹ്ര്‍ദം
ശ്വാസനാളം കീറുമന്ദവേഗങ്ങളില്‍
കുമ്പസാരത്തിണ്റ്റെ ബോധക്ഷയങ്ങളില്‍
നിണ്റ്റെ നക്ഷത്രമുദിക്കുന്നു പിന്നെയും
നിനക്കറിയില്ലെണ്റ്റെ ജാതകം
ആത്മഹത്യക്കും കൊലക്കുമിടയിലു
ടാര്‍ത്തനാദം പോലെ പായുന്നജീവിതം
(മാപ്പുസാക്ഷി)
കടലുകള്‍ക്ക് തീരങ്ങളെ നഷ്ടപ്പെടുന്ന
കരച്ചിലുകള്‍ക്ക് കടല്‍പക്ഷികളെ നഷ്ടപ്പെടുന്ന
ഈ നിമിഷത്തില്‍ ……………
ദുക്ഷ്ഖത്തിണ്റ്റെ ചക്രവര്‍ത്തിയായി
ഞാന്‍ എണ്റ്റെ ജീവിതം വീണ്ടെടുക്കുന്നു
ഹാ!!!!!!!!!!!!!!!
അവിശ്വസിക്കപ്പെട്ട സ്നേഹം പോലെ
അതെത്ര അനാഥം
(പോസ്റ്റ്മോര്‍ട്ടം)
നില്‍ക്കട്ടെ ഞാനീ അയോദ്ധ്യാനഗരത്തിണ്റ്റെ
നിദ്രയും സ്വപ്നവുമില്ലാത്ത രാത്രിയില്‍
നാളത്തെ സൂര്യനുമുമ്പെ കൊലക്കത്തി
പാളേണ്ട മാടിണ്റ്റെ ആതനാരാത്രിയില്‍
(ഒരു പ്രണയഗീതം)
പോകൂ പ്രിയപ്പെട്ട പക്ഷി,കിനാവിണ്റ്റെ
നീലിച്ച ചില്ലയില്‍ നിന്നും നിനക്കായി
വേടണ്റ്റെ കൂരമ്പൊരുങ്ങുന്നതിനുമുമ്പ്
ആകാശമെല്ലാം നരക്കുന്നതിനുമുമ്പ്
ജീവനില്‍ നിന്നുമിലകൊഴിയുംമുമ്പ്
പോകൂ തുളവീണ ശ്വാസകോശത്തിണ്റ്റെ
കൂടൂംവെടിഞ്ഞു ചിറകാര്‍ന്നരോര്‍മ്മപോല്‍
പോകൂ സമുദ്രമൊരായിരം നാവിനാല്‍
ദുരാല്‍ വിളിക്കുന്നുനിന്നെ……
പോകൂ മരണം തണുത്ത ചുണ്ടിനാലെണ്റ്റെ
പ്രാണനെ ചുംബിച്ചെടുക്കുമുമ്പ്
ഹേമന്ദമെത്തി മനസില്‍ ശവക്കച്ച
മൂടുന്നതിനു മുമ്പ് അന്ധസഞ്ചാരിതന്‍
ഗാനം നിലക്കുന്നതിനുമുമ്പ് എണ്റ്റെ
ഈ വേദന തന്‍ കനല്‍ചില്ലയില്‍ നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷി …………
(പോകൂ പ്രിയപ്പെട്ട പക്ഷി)
ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര
ചാലിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍പൂവുകള്‍
കാണാതെ പോയി നീ നിനക്കായി ഞാനെണ്റ്റെ
പ്രാണണ്റ്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയി വിരല്‍തുമ്പിനാല്‍
ഇന്നും നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍
ദുക്ഷ്ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുക്ഷ്ഖമെന്താനന്ദമാണെനിക്കോമനേ
എന്നുമെന്‍ പാനപാത്രം നിറക്കട്ടെ
നിന്നസാനിദ്ധ്യം പകരുന്ന വേദന
(ആനന്ദധാര)