ഒന്നും പറയാതെ പോയി നീയെങ്കിലും
ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും
ഇത്തിരി നേരമെന്നാകിലും നീ എണ്റ്റെ
സ്വപ്നങ്ങളില്‍ വന്നു പോവതിനു
എങ്ങുനിന്നു ഒരു കുഞ്ഞരിപ്രാവായി
വന്നെന്‍ സുഖമാരായും കൊഞ്ചലില്‍
നൊന്തെരിയുന്നൊരെന്‍ മണ്‍ചിരിതന്‍പ്രാണ
തന്തുവില്‍ സ്നേഹം ചൊരിവതിനും നന്ദി
പ്രിയസഖി, നന്ദി……………
എനിക്കു നീ തന്നതിനെല്ലാം തരാത്തതിനും
(ഒ.എന്‍. വി)