എങ്ങനെ ചൊല്ലി പഠിക്കും ഞാന്‍ സഖീ
ഇനി നീ എണ്റ്റെയല്ലെന്ന് എങ്ങനെ ചൊല്ലും
ഈ പോയ ദിനങ്ങള്‍ ഇനി തിരികെ വരില്കയില്ലെന്ന്
എങ്ങനെ ചൊല്ലും ഞാന്‍ കണ്ട കിനാവെല്ലാം വെറും നിറക്കൂട്ടുകളെന്ന്
ഈ മൌനമുണര്‍ത്തുന്നു മനസ്സില്‍ വീണ്ടും ഒരു താളവട്ടം
സ്മ്ര്തികള് നിന്നോര്‍മ്മ വിതറുന്നു മനസ്സില്‍ വീണ്ടും
ഒരു കോടി വര്ണ്ണവിഭ്രമങ്ങള് നിന്നില്‍ നിന്നകലാന്‍
ഞാന്‍ തേടുന്ന വഴികള്‍ വീണ്ടും നിന്നിലെത്തുന്നു.
ഈ മഴതോരാത്ത വഴിയില്‍ വെറുതെ നിന്നെ കാക്കുന്ന
ഞാനും എണ്റ്റെ സ്വപ്നമെരിയുന്ന ചിതയില്‍
എല്ലാം മറക്കാന്‍ ശ്രമിക്കുന്ന ഞാനും
എത്ര പഠിപ്പിച്ചിട്ടും മനസു മന്ത്രിക്കുന്നു നീ തിരികെവരുമെന്ന്
(അജയന് വേണുഗോപാല്‍ -സ്പന്ദനങ്ങള്‍)