നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോവുകയാണ് നീ മാത്രം………
യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു പെയ്യുവാന്‍ പോകുന്ന കാര്‍മേഘത്തെ പൊലെ ഈ ഒാര്‍മ്മ എണ്റ്റെ അന്തരംഗം പൊട്ടുമാറ് വിങ്ങി നില്‍കുന്നു. വര്‍ത്തമാന കാലത്തിണ്റ്റെ വക്കത്തു നില്‍ക്കുന്ന ഭൂതകാലം ഇന്നലെയിലേക്കു പരിപൂര്‍ണമായി ലയിക്കാനായ ഇന്ന്. യാത്ര പോവുകയാണ് കഴിഞ്ഞു, ഇല്ല കഴിയാന്‍ പോകുന്നു അടുത്ത നിമിഷം മുതല്‍ ഞാന്‍ വിസ്മൃതിയില്‍ ലയിച്ചു പോയ കോടാനു കോടി ഇന്നലയില്‍ വന്നതു പോലെ തന്നെ ഞാന്‍ തനിയെ പോകുകയാണ് യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു.
നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥത്തില്‍ നിന്നും അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോവുകയാണ് നീ മാത്രം…………
അനര്‍ഘനിമിഷം, വൈക്കം മുഹമ്മദ് ബഷീര്‍
One Response
കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട;
ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും
തിരയേണ്ട.
ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?
റൂമി.പരിഭാഷ വി.രവികുമാര്‍
http://paribhaasha.blogspot.com/2010/12/blog-post_2772.html?utm_source=BP_recent