അതിരു കാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തകത
അങ്ങു കിഴക്കത്തെ ചെന്താമര മലരിണ്റ്റ ഈറ്റില്ല തറയില്‍
പേറ്റു നൊവിന്‍ തേരാറ്റുറവ ഉരുകിയൊലിച്ചേ തക തകത
ചിരിചിലേ നീ ചിരിചിലേ നീ ചിരിച്ചേ തക തകത
ചതിച്ചിലേ നീരാളി ചതി ചതിച്ചിലേ നീ ചതിച്ചേ തക തകത
മാനത്തുയര്‍ന്നൊരു മനക്കോട്ടയല്ലേ തകര്‍ന്നേ തക തകത
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല പുകയുമില്ലേ തക തകത
കാറ്റിണ്റ്റെ കുലച്ചിലില്‍ ഒരു വള്ളികുരുക്കില്‍ കുരലൊന്നു
മുറുകി തടിയൊന്നു ഞെരുങ്ങി ജീവന്‍ ഞെരുങ്ങി……….
കാവാലം നാരായണ പണിക്കര്‍