, ,

രാത്രി മഴ

രാത്രി മഴ, പണ്ടെണ്റ്റെ
സൌഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച,
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയം തന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.
രാത്രി മഴ, ഇന്നെണ്റ്റ്‌
രോഗ്രോഷ്ണശയ്യയില്‍,
വിനിദ്യയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ, ശിലപോലെ-
യുറയവേ, എന്‍ ദു:ഖസാക്ഷി.

രാത്രി മഴയോടു ഞാന്‍
പറയട്ടെ, നിണ്റ്റ്‌
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍, നിണ്റ്റ്‌-
യലിവും അമര്‍ത്തുന്ന
രോഷവും, ഇരുട്ടത്തു
വരവും, തനിച്ഛുള്ള
തേങ്ങിക്കരച്ഛിലും,
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍-
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും,
അറിയുന്നതെന്തുകൊ-
ങ്ങെന്നൊ? സഖീ, ഞാനു-
മിതുപോലെ,
രാത്രി മഴപോലെ!

സുഗതകുമാരി

Leave a Reply

Related Posts

Ameer. M.A

Full Stack Developer

I am a Full Stack web developer, Progressive Web Apps (PWA) Developer, Hybrid mobile app developer, and ERP consultant from Kerala, India.

Ameer. M.A

Explore