രേണുക, മുരുകന്‍ കാട്ടാക്കട

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തുനല്‍കണം
ഓര്‍മ്മിക്കണമെന്ന വാക്കുമാത്രം
എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടമെന്ന വാക്കുമാത്രം
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടംകൊള്ളുന്നതിത്രമാത്രം……
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍വറ്റുന്ന കണ്ണുമായി നിറയുന്നു
നീ എന്നില്‍ നിണ്റ്റെ കണ്‍മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ
ദുരിത മോഹങ്ങള്‍ക്ക്‌ മുകളില്‍ നിന്നൊറ്റക്ക്‌
ചിതറി വീഴുന്നതില്‍ മുന്‍പല്‍പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിണ്റ്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ

(രേണുക, മുരുകന്‍ കാട്ടാക്കട)

Leave a Reply

Related Posts

Ameer. M.A

Full Stack Developer

I am a Full Stack web developer, Progressive Web Apps (PWA) Developer, Hybrid mobile app developer, and ERP consultant from Kerala, India.

Ameer. M.A

Explore