പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റിലെ എനിക്ക് പ്രിയപ്പെട്ട കുറച്ചു വചനങ്ങൾ
ഈ ലോകത്തിലെ ഏറ്റവും വലിയൊരു സത്യമെന്താണെന്നോ? ഒരാൾ ആരോ, എന്തോ ആകട്ടെ എന്തെങ്കിലുമൊന്ന് പൂർണ്ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ അതു നടക്കാത്തെ വരില്ല കാരണം സ്വന്തം വിധിയാണ് മനസ്സിൽ ആ മോഹത്തിന്റെ വിത്തുപാകുന്നത് അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദേശ്യം.
അവനവന്റെ ആനന്ദമാണ് മറ്റുള്ളവർ പറയുന്ന ആനന്ദമല്ല അന്വേഷിക്കേണ്ടത്.
സഫലമാക്കാൻ തക്കവണ്ണമുള്ള സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അർത്ഥപൂർണ്ണമാകൂ.
മനുഷ്യന് അവനവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയിൽ ഇതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ.
മനുഷ്യർക്കു എന്തും നേടാനാകും മനസ്സിൽ അത്രയും ഉത്കടമായ മോഹം വേണമെന്നു മാത്രം.
എല്ലാറ്റിനും അതിന്തേതായൊരു വിലയുണ്ട് അർക്കും ഒന്നും വെറുതേ കിട്ടുന്നില്ല.
അവനവന്റെ ജീവിതത്തിൽ ഓരോ ദിവസവും സംഭവിക്കുന്ന നല്ല നല്ല കാര്യങ്ങൾ ഒരാളും അതിൽ മനസ്സിരുത്തുന്നില്ല എന്നിട്ടു പറയും ഒരു വിശേഷവുമില്ലാ എന്ന്.
മിണ്ടാപ്രാണികളെ നേർവഴിക്കു നയിക്കുന്ന ദൈവും മനുഷ്യന്റെ കാര്യത്തിൽ ഉപേക്ഷ കാണിക്കുമോ.
സ്വന്തം മോഹങ്ങൾക്കും താത്പര്യങ്ങൾക്കും അനുസരിച്ചാണ് ഒരുവൻ ഓരോ സംഭവത്തെയും നോക്കിക്കാണുക. വസ്തുതകളുടെ യാഥാർത്ഥ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ അറിയാതെ പോകുന്നു .
അനുഗ്രഹങ്ങളെ അവഗണിച്ചു കൂടാ… എങ്കിൽ അവ ശാപങ്ങളായി തിരിച്ചടിക്കും.
നമുക്കൊക്കെ എപ്പോഴും പേടിയാണ് സ്വന്തമെന്ന് കരുതുന്നതൊക്കെ കൈമോശം വന്നാല്ലോ എന്ന്, ജീവൻ, സമ്പത്ത്, സന്താനങ്ങൾ. പക്ഷെ ഈ ഭയം വെറുതെയാണെന്ന് മനസ്സിലാക്കാൻ ഒന്നു മാത്രമോർത്താൽ മതി, ഈ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്ന അതേ കൈകൾ തന്നെയാണ് നമ്മുടെ വിധിയും രേഖപ്പെടുത്തിയുട്ടുള്ളത് എന്ന്.
എന്തിനെങ്കിലും വേണ്ടി ഉള്ളിന്റയുള്ളിൽ എപ്പോഴെങ്കിലും ഉത്കടമായൊരു ദാഹമുണർന്നാൽ ഉറപ്പിച്ചോളൂ അവിടെ പ്രപഞ്ചാത്മാവിന്റെ സാനിദ്ധമുണ്ട് ആ ശക്തി അവനെ മുമ്പോട്ടു തന്നെ നയിക്കും
കഴിഞ്ഞ കാലത്തെക്കുറിച്ചോ വരും കാലത്തെക്കുറിച്ചോ ചിന്തിച്ച് ഞാൻ അസ്വസ്ഥനാകാറില്ല ദാ ഈ നിമിഷം അതിനെ കുറിച്ചു മാത്രമമേ ഗൗനിക്കേണ്ടു എങ്കിലെ ജീവിതത്തിൽ സന്തുഷ്ടി കൈവരിക്കാനാകൂ.
ജീവിതമെന്നാൽ നമ്മൾ ജീവിക്കുന്ന ഈ ഒരു നിമിഷം മാത്രം എന്നു കാണാനാകണം പിന്നെ ജീവിതത്തിനെപ്പോയും ഒരു ഉത്സവഛായയായിരിക്കും
ഞാൻ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കിൽ എവിടെപ്പോയാലും ഒരു നാൾ നീ എന്റെ അരികിൽത്തന്നെ തിരിച്ചെത്താതിരിക്കില്ല, എനിക്ക് വിശ്വാസമുണ്ട്. ഒരു പക്ഷെ തിരിച്ചു വന്നിലെങ്കിൽ അതാണെന്റെ വിധിയെന്നു കരുതി ഞാൻ സമാധാനിക്കും
ഓരോ മനുഷ്യന്തെയും ഭാവി, ഈശ്വരൻ എന്നേ എഴുതി കഴിഞ്ഞിരിക്കുന്നു അദേഹത്തിന്റെ തീരുമാനങ്ങൾ മനുഷ്യന്റ നന്മയെ കരുതി മാത്രമാണ് പിന്നെ ഭയപ്പെടുന്നതെന്തിന്
ആത്മ ധൈര്യം കൈമുതലായുള്ളവർക്കേ പ്രക്യതിയുടെ മനസ്സറിയാൻ കഴിയൂ
പ്രേമത്തിന്റെ പേരിൽ ഒരാളും തന്റെ മാർഗ്ഗം കൈവെടിയുകയില്ല പ്രേമം ലക്ഷ്യ പ്രാപ്തിയിൽ ഒരാൾക്കും തടസ്സമായി നിൽക്കുകയില്ല അഥവാ അങ്ങിനെ നിൽക്കുകയാണെങ്കിൽ ആ പ്രേമം യാഥാർത്ഥമല്ല എന്നർത്ഥം
യഥാർത്ഥ വേദനയെക്കാൾ ഭയങ്കരമാണ് വേദനിക്കേണ്ടി വരുമല്ലോ എന്നു പേടിച്ചു കൊണ്ടുള്ള വേദന
ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയും ആരോ എന്തോ അയ്ക്കൊള്ളട്ടെ ഈ ലോകത്തിന്റെ ചരിത്രത്തിൽ അതിന്തെയൊരു പങ്കുവഹിക്കുന്നുണ്ട് പക്ഷെ അതിനെ കുറിച്ച് അവൻ ബോധവാനല്ല എന്നു മാത്രം