മരണമെന്ന വാതിലിനപ്പുറം

മരണത്തേക്കാൾ സുനിശ്ചിതമായി ഈ ലോകത്ത് മറ്റൊന്നില്ലെങ്കിലും അതേക്കുറിച്ച് ആലോചിക്കാൻ കൂടുതൽ പേരും ആഗ്രഹിക്കുന്നില്ല എന്ന ചിന്താശകലത്തോടു കൂടിയാണ് നിത്യ ചൈതന്യയതിയുടെ മരണമെന്ന വാതിലിനപ്പുറം എന്ന ലേഖന സമാഹാരത്തിലെ ആദ്യത്തെ ലേഖനമായ മരണത്തെ അഭിമുഖീകരിക്കുമ്പോൾ എന്ന ലേഖനം ആരംഭിക്കുന്നത് .

മരണമെന്ന വാതിലിനപ്പുറം എന്ന ലേഖന സമാഹാരം മരണത്തെക്കുറിച്ചുള്ള യതിയുടെ പഠനങ്ങളും നിരീക്ഷണങ്ങളുമാണ്. യതി മരണത്തെ നിർവചിക്കുന്നത് ഇങ്ങിനെയാണ് ” എല്ലാ ദിവസവും എല്ലാ നിമിഷവും സംഭവിക്കുന്ന ഒന്നാണ് മരണം നാം ജീവിക്കുന്ന ഈ നിമിഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും എല്ലാ ദയവും എല്ലാ വേദനകളും എല്ലാ പ്രശ്നങ്ങളും ഈ നിമിഷത്തിൽ തന്നെ മരിക്കുന്നു ഇവയിൽ ചിലത് അടുത്ത നിമിഷം പുനർജനിക്കുന്നു മരണത്തെ നോക്കിക്കാണുന്ന ഒരു രീതി ഇതാണ്. നാം വളർന്നു കൊണ്ടിരിക്കുന്നു എന്നു നാം പറയുമ്പോൾ തന്നെ നാം മരണത്തിലേക്ക് ഈ ശരീരത്തിന്റെ മരണത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്ന വിധം നോക്കിക്കാണലാണ് മറ്റൊന്ന്.

മരണത്തെക്കുറിച്ചുള്ള നമ്മുടെ ഭയത്തിന്റെ അടിസ്ഥാനകാരണം മരണത്തെക്കുറിച്ചും മരണ ശേഷം എന്തു സംഭവിക്കുന്നു എന്നതിനെകുറിച്ചുള്ള അജ്ഞതയിൽ നിന്നുമാണ് ഉണ്ടാകുന്നത്. മരണമെന്ന സുനിശ്ചിതമായ ഒന്നിനെ അനിശ്ചിതത്വമാണ് അതിന്റെ ഭയാനകത വർധിപ്പിക്കുന്നത് മരണത്തെ സംബന്ധിച്ച് വിരോധാഭാസമായി എന്തോ ഉണ്ട്. അത് ഒരേ സമയം അങ്ങേയറ്റം അഭിലഷണീയവും ഭീതിപൂർണ്ണവുമായ അനുഭവമാണ് എന്നും യതി നോക്കിക്കാണുന്നു.

ഈ ലോകത്ത് അങ്ങേയറ്റം മധുരതരവും അനശ്വരമായ സംഗതി മരണവുമായി പൂർണമായി പരിചയപ്പെടലാണ് എന്ന് യതി ചിന്തിക്കുന്നതോടൊപ്പം ഒരാൾ രക്ഷപ്പെടിലെന്ന് ബോധ്യമായി കഴിഞ്ഞാൽ പിന്നെ അയാൾ ജീവിച്ചിരിക്കുവാൻ നമ്മൾ ആഗ്രഹിക്കുന്നില്ല നിങ്ങൾക്കേറ്റവും പ്രിയപ്പെട്ടയാൾ മരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു അതേ സമയം ആ ആൾ മരിക്കരുതെന്നും അനശ്വരനായിരിക്കണമെന്നും ആഗ്രഹിക്കുന്നു എന്ന വിരോധാഭാസവും യതി ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Related Posts

Ameer. M.A

Full Stack Developer

I am a Full Stack web developer, Progressive Web Apps (PWA) Developer, Hybrid mobile app developer, and ERP consultant from Kerala, India.

Ameer. M.A

Explore