ഈ ലോകത്തിലെ ഏറ്റവും വലിയൊരു സത്യമെന്താണെന്നോ ഒരാള്‍ ആരോ എന്തോ ആകട്ടെ എന്തെങ്കിലും ഒന്ന് പൂര്‍ണ്ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കാതെവരില്ല കാരണം സ്വന്തം വിധിയയാണ് മനസില്‍ ആ മോഹത്തിണ്റ്റെ വിത്തുപാകുന്നത്. അതിണ്റ്റെ സാഫല്യമാണ് ആ ജീവിതത്തിണ്റ്റെ ഉദ്ദേശ്യം.
(ആല്‍കെമിസ്റ്റ്)
നമുക്കൊക്കെ എപ്പോഴും പേടിയാണ്. സ്വന്തമെന്ന് കരുതുന്നതൊക്കെ കൈമോശം വന്നാലോ എന്ന് ജീവന്‍ സമ്പത്ത് സന്താനങ്ങള്‍ പക്ഷെ ഈ ഭയം വെറുതെയാണെന്ന് മനസിലാക്കാന്‍ ഒന്നു മാത്രമോര്‍ത്താല്‍ മതി. ഈ പ്രപഞ്ചം സ്ര്‍ഷ്ടിച്ചിരിക്കുന്ന അതേ കൈകള്‍ തന്നെയാണ് നമ്മുടെ വിധിയും രേഖപ്പെടുത്തിയിട്ടുള്ളതെന്ന്.
കഴിഞ്ഞ കാലത്തെക്കുറിച്ചോ വരുംകാലത്തെക്കുറിച്ചോ ചിന്തിച്ച് ഞാന്‍ അസ്വസ്ഥനാകാറില്ല. ദാ ഈ നിമിഷം അതിനെക്കുറിച്ചുമാത്രമേ ഗൌനിക്കേണ്ടൂ. എങ്കിലേ ജീവിതത്തില്‍ സന്തുഷ്ടി കൈവരിക്കാനാകൂ. യഥാര്‍ത്ഥ വേദനയേക്കള്‍ ഭയങ്കരമാണ് വേദനിക്കേണ്ടി വരുമല്ലോ എന്ന് പേടിച്ചുകൊണ്ടുള്ള വേദന.